Tuesday, September 18, 2007

മറായി (Sandor Marai) യുടെ കനല്‍‌ (Embers )

കൊച്ചിയിലെ ഒരു പുസ്തകശാലയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന വായനക്കൂട്ടായ്മയിലെ ജീവനാഡി എന്നു പറയുന്നത്‌ വൈക്കം മുരളി (Vaikkam Murali)സാറാണ്‌. മലയാളതിലെ പ്രധാന ആനുകാലികങ്ങളില്‍ വിശ്വസാഹിത്യത്തെ പരിചയപ്പെടുത്തുന്ന അദ്ദേഹത്തെ നിങ്ങള്ക്കു പ്രതേകം പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ. അദ്ദേഹത്തിന്റെ എഴുത്തിനെ കുറിച്ചു മിറര്‍ സ്കാനില്‍ എഴുതി കണ്ടു , അദ്ദേഹത്തിന്റെ എഴുത്തു അജയ്‌ പി മങ്ങാട്‌ (Ajay P Mangadu), പീ കെ രാജശേഖരന്‍ (P K Rajashekharan) തുടങ്ങിയ നിരൂപകരേക്കാള്‍ മികച്ചതല്ലായിരിക്കം, പക്ഷേ അദ്ദേഹത്തിന്റെ അത്ര പരന്ന വായനയുള്ള മലയാളികള്‍ വളരെ വളരെ കുറവാണ്‌. ഒരിക്കല്‍ സാറ (Sara Teacher) ടീച്ചര്‍ അദ്ദേഹത്തെ കുറിച്ചു പറഞ്ഞതു കേരളത്തിലെ ഏറ്റവും വലിയ വായനക്കാരന്‍നെന്നാണ്‌. അദ്ദേഹം പുസ്തകങ്ങളുടെ പുറം ചട്ടനോക്കി എഴുതുന്നു എന്ന രീതിയില്‍ പറഞ്ഞതു തീര്‍ത്തും അസംബന്ധമാണ്‌.

ഞങ്ങളുടെ വായനക്കൂട്ടായില്‍ ആദ്യമായി ചര്‍ച്ച ചെയ്ത നോവല്‍ സാഡോര്‍ മറായി (Sandor Marai) യുടെ എംബയേര്‍സ്‌ (Embers ) ആയിരുന്നു . മറായി 1900 കളില്‍ ആസ്ട്രോ ഹങ്കേറിയന്‍ സാമ്റജ്യത്തില്‍ ജനിച്ചു. 1930 കളില്‍ തന്നെ ഹങ്കേറിയയിലെ പ്രധാനപ്പെട്ട നോവലിസ്റ്റായി പരക്കെ അറിയപ്പെട്ടു. എന്നാല്‍ 1948 കളില്‍ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ അദ്ദേഹത്തെ നാടുകടത്തി. ആദ്യം ഇറ്റലിയിലും പിന്നിടു അമേരിക്കയിലേക്കും പോയ അദ്ദേഹം 1989-ല്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു.ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും അനാഥമായ് വേര്പാടുകളിലൊന്നായിരുന്നു അത്‌. അദ്ദേഹം മരിക്കുബോള് ഒരു പക്ഷേ ഹങ്കേറിയയിലെ പഴയ തലമുറയ്ക്കുമാത്രമായിരുന്നു അദ്ദേഹത്തെ അറിയുമായിരുന്നുള്ളു. തൊണ്ണൂറുകളില്‌ പാരീസിലെ പഴയ പുസ്തകങ്ങള്‌ വില്ക്കുന്ന കടകളില്‌ തിരിയുന്നതിനിടെയാണ്‌ പ്രസാധകനും, നോവലിസ്റ്റുമായ് റോബര്‌ടോ കലാസോയുടെ (ഇന്ത്യന്‌ പുരാണത്തെ അധാരമാക്കി കാ എന്ന നോവല്‌ ഇദ്ദേഹമെഴുതിയിട്ടുണ്ട്) കൈയ്യില്‌ എംബേര്‌സിന്റെ പഴയ ഒരു ഫ്രഞ്ച് പരിഭാഷ എത്തിയത്‌, അതു വായിച്ചു വിസ്മയിതനായ അദ്ദേഹം അതിനെ ഇംഗ്ലീഷിലേക്കു പരിഭാഷപെടുത്തുന്നതിന്` നിര്ദ്ദേശം ന്ല്കി, രണ്ടായിരത്തിരണ്ടില്‌ ഇംഗ്ലീഷ്‌ പരിഭാഷ വന്നതോടുകൂടി സാന്തോര് മറായി സാഹിത്യയ ലോകത്തേക്കു തിരിച്ചു വന്നു. നല്ല സഹിത്യം ഇന്നല്ലെങ്കില്‌ നാളെ വായിക്കപ്പെടുമെന്നതിന്‌ ഇതൊരു സശക്തമായ പ്രതീകമാണ്‌


ഹെന്‍റിക്ക്‌ (Henric),കൊണ്‍റാഡ് (Konrad) എന്നിവരുടെ ഇടയിലുള്ള ആത്മസഘര്‍ഷത്തിന്റെയും സൌഹ്റദ്ദത്തിന്റെയും വിശ്വാസവന്ചനയുടേയും കഥയാണ്‌ കനല്‍ എന്ന ഈ നോവലില്‍ അവതരിപ്പിക്കുന്നത്‌. ഇവരെകൂടാതെ ക്രിസ്റ്റീന (Krisztina), നിന (Nina) എന്നി രണ്ടു സ്ത്രീ കഥപാത്രങ്ങളുമുണ്ട്‌.

ഹെന്‍റിക്ക്‌ എന്ന റിട്ടയേര്‍ഡ്‌ ജെനറല്‍ 41 വര്‍ഷമായിട്ടു ഹങ്കേറിയയിലെ കാര്‍പെന്റിയാര്‍ മലനിരക്കിലെ തന്റെ വസതിയില്‍ കൊണ്‍റാഡ്‌ എന്ന തന്റെ സുഹ്രത്തിനെ കാത്തിരിക്കുകയാണ്‌.അയാല്‍ ഇത്രയും കാലം ജീവിച്ചിരുന്നതു പോലും കൊണ്‍റാഡിനെ കാണുവാന്‍ മാത്രമിയിട്ടണോ എന്നു നമ്മള്‍ സംശയിക്കും. ചിലപ്പോള്‍ ഈ കാത്തിരിപ്പു കാഫ്‌കയുടെ ദുര്‍ഗ്ഗത്തിലുള്ള കാത്തിരിപ്പു പോലെ നമ്മെ വല്ലാതെ വേട്ടയാടുന്നുണ്ട്‌.രണ്ടു വിത്യസ്തജീവിതനിലവാരം പുലര്‍ത്തുന്ന ഇവര്‍ തമ്മിലുള്ള സൌഹ്രദ്ദം വളരെ ചെറുപ്പത്തിലെ തുടങിയതാണ്‌. കൊണ്‍റാഡിന്റെ സുഹ്രത്തിന്റെ സഹോദ്ദരിയായ ക്രിസ്റ്റീനയെ ഹെന്‍റിക്ക്‌ വിവാഹം കഴിച്ചതിനു ശേഷവും അവര്‍ തമ്മിലുള്ള സൌഹ്രദ്ദം തുടര്‍ന്നു പോയി. എന്നല്‍ പൊടുന്നനെ ഒരു ദിവസം കൊണ്‍റാഡിനെ കാണാതാവുന്നു. എന്തായിരിക്കം അദ്ദേഹത്തിന്റെ തിരോധാനത്തിനു പിന്പില്‍ ? ഇതാണു വായനയെ പിടിച്ചിരുത്തുന്ന ഒരു ഘടകം ?

ചെറുപ്പത്തില്‍ തന്നെ ഹെന്‍റിക്കിനു അമ്മ നഷ്ട്ടപ്പെട്ടതിനാല്‍ അയാളെ മുലയൂട്ടിവളര്‍ത്തിയതു നിന എന്ന സ്ത്രീയാണ്‌. ഈ നോവലില്‍ അവര്‍ ഒരു അദ്യിശകഥപാത്രമാണെങ്കിലും അവര്‍ ഹെന്‍റിക്കിനെ വല്ലതെ നിയന്ത്രിക്കുന്നുണ്ട്‌. നോവലിന്റെ അവസാനത്തില്‍ പോലും ഹെന്‍റിക്ക്‌ ആ ചോദ്ദ്യം എന്തിനായിരുന്നു താനതു ചെയ്തത്‌ ? എന്ന്‌ കൊണ്‍റാഡിനോട്‌ ചോദ്ദിക്കുന്നില്ല. പകരം ആ സമസ്യക്കു ഉത്തരം നല്‍കാന്‍ കഴിനേക്കവുന്ന ക്രിസ്റ്റീനയുടെ ഡയറി കനലിലേക്കു വലിച്ചെറിയുകയാണ്‌ ചെയ്യുന്നതു.

പ്രീയപ്പെട്ട വായനക്കാരാ, നിങ്ങള്‍ ഈ നോവല്‍ വായിക്കന്‍ ഞാന്‍ അപേക്ഷിക്കുന്നു. നിങ്ങള്‍ക്ക്‌ ഇതില്‍ അകര്‍ഷകമായി തോന്നിയ ഘടകമെന്ത്‌? തീര്‍ച്ചയായും നിങ്ങളുടെ അഭിപ്രായമറിയാന്‍ ഞാന്‍ കാത്തിരിക്കുന്നു.