ഹുവാന്‍ റൂള്‍ഫോയുടെ പഡ്രോപരാമോയെ കുറിച്ച് കലാകൌമുദി വാരികയിലെ എം കൃഷ്ണന്‍നായര്‍ സാറിന്റെ സാഹിത്യയവാരഫലത്തിലുടെ മറ്റോ ആണ് ആദ്യമായി ഞാന്‍ കേള്‍ക്കുന്നത്. പിന്നിടു വര്‍ഷങ്ങള്‍ക്കു ശേഷം മാതൃഭൂമി ആഴച്ചപതിപ്പില്‍ അതിന്റെ കവര്‍ സ്റ്റോറിയായി ‘കൊമാല‘ എന്ന സന്തോഷ് ഏറ്റിക്കാനത്തിന്റെ കഥ വരികയും, അതു മലയാള സാഹിത്യയലോകത്തു ഏറേ ചര്‍ച്ചക്കു വിഷയമായി മാറുകയും ചെയ്തു. സ്വാതന്ത്ര്യദിനത്തിന്റെ അന്നു ആത്മഹത്യ ചെയ്യുമെന്നു വീട്ടിലൊരു ബോര്‍ഡ് സ്ഥപിച്ച്, ആത്മഹതുയ്ക് ഒരുങ്ങുന്ന കടബാധ്യതനായ കര്‍ഷകന്റെ സംഘര്‍ഷവസ്ഥയും, സമൂഹത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത പെരുമാറ്റവും മറ്റുമാണ് കഥതന്തു, കഥയുടെ പേരു സൂച്ചിപ്പിക്കുന്ന പോലെ ഒരു ‘കൊമലിയന്‍‘ ലോകത്തെ (പഡ്രോപരാമോയിലെ മരിച്ചവരുടെ ലോകമാണ് കൊമാല) കഥാകൃത്ത് ഭംഗിയായി അവതരിപ്പിക്കുന്നു. ആധുനിക മാധ്യമമായ ടെലിവിഷനിലെ ന്യൂസ് നൈറ്റ് (കഥയില്‍ ‘ഇന്ത്യയവിഷനിലെ നികേഷിനെ‘ പൊലെ ഭംഗിയായി ചോദ്യം ചോദിക്കുന്ന ഒരു കഥാപാത്രമുണ്ട് ) പോലുള്ള പരിപാടികളിലെ പൊള്ളയായ സമകാലിക സാമൂഹ്യ വിമര്ഷനത്തെ കഥാകൃത്ത് വരച്ചുകാട്ടുന്നു. മികച്ച ഈ കഥാവായനക്കു ശേഷം പഡ്രോപരാമോ വായിക്കാന്‍ വല്ലാത്ത അഭിനിവേഷം തോന്നി, ലൈബ്രറിയില്‍ അന്വേഷിച്ചപ്പോള്‍ അതിന്റെ ഇംഗ്ലീഷ് പരിഭാഷ കിട്ടിയില്ല, പകരം (മുത്തു തേടിയവനു രത്നം കിട്ടിയ പോലെ) വിലാസിനിയുടെ മികച്ച മലയാള പരിഭാഷയാണ് കിട്ടിയത് . മുബ് വിലാസിനി പരിഭാഷപ്പെടുത്തിയിട്ടുള്ള സഹശയനം (നോബല്‍ സമ്മാനജേതാവായ, ജപ്പനീസ് സാഹിത്യകാരനായ യസുനാരി കവാബാത്തയുടെ The House of Sleeping Beauties) കുരുടന് മൂങ്ങ ( ഇറാനിയന്‍ സാഹിത്യയകാരനായ സാദ്ദിക്ക് ഹിദായത്തിന്റെ Blind Owl) തുടങ്ങിയ പരിഭാഷയ്ക്ക നലകിയിട്ടുള്ള വിശദമായി ആ ഭാഷകളിലെ സാഹിത്യലോക പരിചയപ്പെടുത്തല്‍ പഡ്രോപരാമോക്കും പരിഭാഷയ്ക്കും നല്‍കിയിട്ടുണ്ട്. ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തെകുറിച്ചും സമകാലികരായ കുലപതികളെ (അസ്തുറിയാസ്, മാര്‍ക്വേസ്, ഫൂയന്തിയാസ്, യോസ തുടങ്ങിയവരെ) കുറിച്ചും വിശേഷിച്ച് ഹുവാന്‍ റൂള്‍ഫോയെയും പഡ്രോപരാമോയെ കുറിച്ചും വിശദമായ കുറിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നു പരിഭാഷപ്പെടുത്തല്‍ വെറും തൊഴിലാവുബോള്‍ ഇത്തരം കുറിപ്പുകളുടെ ‘ഗൃഹാതുരത്തം‘ നമുക്കു ലഭിക്കാതെ പോകുന്നു. പഡ്രോപരാമോയ്ക്കു പരിച്ചയപ്പെടുത്തലിന്റെ ആവിശ്യമില്ല, പക്ഷേ അതിനൊരു ആമുഖമുണ്ടെങ്കില്‍ വായന കൂടുതല്‍ കാവ്യത്മകമാവുമെന്നു കരുത്തുന്നു. വിലാസിനിയുടെ വാഗ്വിലാസം അതേ പടി പകര്‍ത്തുകയാണ്. ആരും പകര്‍ത്തലിന്റെ അവകാശതര്‍ക്കം ഉന്നയിക്കില്ലെന്നു വിശ്വസിക്കുന്നു . ഈ സംരഭം വായനക്കുള്ള ചെറിയൊരു ‘തള്ളല്‍‘ മാത്രം.
സമകാലീന നോവലിസ്റ്റുകളില്‍ ഇപ്പോള്‍ ഏറ്റവും പ്രശസ്തന്‍ മാര്‍ക്കേസാണെങ്കിലും ആദ്യം പറയേണ്ട പേരു ഹുവാന്‍ റൂള്‍ഫോവിന്റെ (1918 - 19860 )ആണ്. അദ്ദേഹത്തിന്റെ ‘പെഡ്രോ പരാമോ’ എന്ന ചെറുനോവല്‍ സ്പാനീഷ് സാഹിത്യത്തിലെ ഏറ്റവും ഉല്‍കൃഷ്ടമായ കൃതികളിലൊന്നാണ്. സഹിത്യത്തിലെ നാഴികക്കല്ലായ ഈ കൃതി അസ്തുറിയാസിന്റെ ‘രാഷ്ട്രപതി’ , മാര്‍ക്കേസിന്റെ ‘ഏകാന്തതയുടെ നൂറുവര്‍ഷം’ തുടങ്ങിയ കൃതികള്‍ക്കൊപ്പമാണ് നിരൂപകന്മാര് സ്ഥാനം കല്‍പ്പിച്ചിട്ടുള്ളത്. കുറച്ചെഴുതി കൂടുതല്‍ അംഗീകാരം നേടിയ പ്രതിഭാധനനാണ് ഹുവാന്‍ റൂള്‍ഫോ. മെക്സിക്കോവിലെ ഹാലിസ്ക്കോ പ്രവിശ്യയില്‍ സായൂലാ നഗരത്തിലാണ് അദ്ദേഹം ജനിച്ചത്. മുപ്പത്തഞ്ചാം വയസ്സില്‍ ‘തിപിടിച്ചതാഴ്വാരം’ എന്ന കഥാസമാഹാരത്തിനു ശേഷം, 1955 ലാണ് ‘പെഡോപരാമോ’ പുറത്തുവന്നത്. അതിനു ശേഷം അദ്ദേഹം കാര്യമായി യാതൊന്നും എഴുതിയിരുന്നില്ലെന്ന അപൂര്‍വ്വതയുമുണ്ട്.
പ്രകൃതിയുടെ കാര്‍ക്കശ്യത്തിനും മനുഷ്യജീവിതത്തിന്റെ ജീര്‍ണ്ണതയ്ക്കും തികച്ചും നിര്‍ദശനമായിരുന്നു റൂള്‍ഫോ ജനിച്ചു വളര്‍ന്ന പ്രദേശം. വരണ്ട മഴകാണാത്ത, അടുപ്പത്തു വച്ച ചട്ടിയെ പോലെ ചുട്ടുപൊള്ളുന്ന, വിശലമായ താഴ്വാരങ്ങളും, കരിബാറകൂട്ടങ്ങള്‍ മാത്രമുള്ള, കോന്ത്രന്‍ പല്ലുപോലെ ചാഞ്ഞും ചരിഞ്ഞും നില്ക്കുന്ന, പരുക്കന്‍ കുന്നുകളും, അങ്ങിങ്ങായി ഒറ്റപ്പെട്ടു കിടക്കുന്ന, ഇടിഞ്ഞുപൊളിഞ്ഞ, മിക്കവാറും ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങളും വികൃതമാക്കിയ ആ പ്രദേശം നരകത്തിനു പര്യയായമാണെന്നു പറയാം. റൂള്‍ഫോവിന്റെ കൃതികളുടെ പാശ്ചാതലം ഈ തരിശുഭൂമിയാണെന്നു പറയാം.വിരിയും മുബേ പൂക്കള്‍ കരിഞ്ഞു പോകുന്ന, കറുത്തവായു മുറ്റിനില്ക്കുന്ന, ഇരുട്ടൊഴിയാത്ത നാട്ടിന്‍പുറങ്ങളതില്‍ കാണാം. നട്ടുച്ചയ്ക്കു തീച്ചൂളയായി മാറുന്ന മൈതാനങ്ങളും, വായുവേയില്ലാത്ത തെരുവുകളും, കാടും പടലും വിഴുങ്ങിയ പൊളിഞ്ഞവീടുകളും, പ്രേതങ്ങളുടെ ശബ്ദങ്ങള്‍ മാത്രം കേള്‍ക്കുന്ന ചന്തസ്ഥലങ്ങളും സുലഭമാണ്. അവിടെ വിഷദം കെട്ടികിടക്കുന്ന നിമിഷങ്ങള്‍ നീണ്ടുനീണ്ടു പോവുകയാണ്. സമയത്തിനു അര്‍ഥമേ നഷ്ടപ്പെട്ടിരിക്കുന്നു. കാലം കീഴ്മേല്‍ മറിയുന്നതും അപുര്‍വ്വമല്ല. കഥാപത്രങ്ങ്ലുടെ മാനസികചലനങ്ങളെ നേരിട്ടാവിഷ്കരിക്കുന്നതിനു പകരം അവരുറ്റെ പെരുമാറ്റത്തിലുടേയും, പ്രവര്‍ത്തികളിലൂടെയും സൂചിപ്പിക്കുകയാണ് റൂള്‍ഫോ ചെയ്തത്. സമകാലിനരുടെ അത്യലകൃതമായ ശൈലി ഉപേക്ഷിച്ച് അദ്ദേഹം കൊച്ചു കൊച്ചു വാക്യങ്ങളിലെഴുതി. സാഹിത്യം എന്നു സ്വയം വിളിച്ചുകൂവുന്ന ഭാവ ചാപല്യം കൊണ്ടു ശിഥിലമായ, വാക്കുകളും പ്രയോഗങ്ങളും വര്‍ജ്ജിക്കുകയും ചെയ്തു.
ഹുവാന്‍ പ്രേസിയദോ എന്ന യുവാവ് അച്ഛനായ പെഡ്രോപരമോവിനെ തേടി കൊമാല എന്ന ഗ്രാമത്തിലേക്കു വരുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. മരിച്ചു പോയ അമ്മയുടെ നിര്‍ദ്ദേശമനുസരിച്ചാണ് അയാള്‍ വരുന്നത്. അമ്മയുടെ ഒര്മ്മയില് , പച്ചതഴച്ചു നില്ക്കുന്ന സൌഭാഗ്യം തികഞ്ഞ ഗ്രാമമാണ് കൊമാല., എന്നാല്‍ അയാള്‍ കാണുന്നത് ചുട്ടുപഴുത്ത മരുഭൂമിപോലെയൊരു പ്രദേശമാണ്.അയാള്‍ക്കു അങ്ങോട്ടെക്കുള്ള വഴികാണിച്ചു കൊടുത്ത കഴുതക്കാരനായ അബുണ്‍ദിയോവിന്റെ ഭാഷയില്‍ കൊമല ‘നരകത്തിന്റെ വായ’ യാണ്. അവിടെയുള്ളവര്‍ക്കു നരകം പോലും തണുപ്പുള്ളതായി തോന്നുമത്രേ!. എന്നാല്‍ വിചിത്രമായ സംഗതി അതല്ല കൊമാല മരിച്ചഗ്രാമമാണ്. അവിടെ ആരും ജീവിച്ചിരിപ്പില്ല. പെഡ്രോപരമോയും പണ്ടേ മരിച്ചിരിക്കുന്നു. ഗ്രാമത്തിലെത്തി കുറെ കഴിയുബോഴാണ് പ്രേസിയാദോ ഇതു മനസ്സിലാക്കുന്നുള്ളു. വഴികാണിച്ചു കൊടുത്ത അബുണ്‍ദിയോവും രാത്രി താമസിക്കന്‍ മുറി കൊടുത്ത ഡോണ്യാ എദുവിഹേസും, അവിടെ നിന്നു അയാളെ കൂട്ടികൊണ്ടൂപോയ ദാമിയാനാ സിസ്നെറോസും മറ്റും മരിച്ചവരാണ്. അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുകയും വിചാരിക്കാതിരിക്കുബോള്‍ അപ്രത്യക്ഷപ്പേടുകയും ചെയ്യുന്ന അവര്‍ പ്രേതത്മാക്കളണെന്നു പറയാം. ഗ്രാമം മുഴുവന്‍ പണ്ടെന്നോ മരിച്ചുപോയവരുടെ ശബ്ദം കൊണ്ടു മുഖരിതമാണ്, രാത്രി പ്രത്യേകിച്ചും. ഗ്രാമത്തിലെത്തി അധികം താമസിക്കാതെ പ്രേസിയാദോയും മരിക്കുന്നു. സന്തതിയില്ലാതെ മരിച്ച ഡൊറോത്തിയുടെ കുഴിമാടമാണ് അയാള്‍ പങ്കിടുന്നത്. അവിടെകിടന്നയാള്‍ മറ്റു ശവക്കുഴികളിലടക്കം ചെയ്യപ്പെട്ടവരുടെ ആത്മഭാഷണം കേള്‍ക്കുന്നു. ഡൊറോത്തിയുമായി സംഭാഷണം ചെയ്യുന്നു. അങ്ങിനെ കൊമാലയുടെ പഴയകാലത്തെ കിടിലം കൊള്ളിക്കുന്ന ചരിത്രം മനസ്സിലാക്കുന്നു..
ഈ ചരിത്രത്തില്‍ വിരാടു പുരുഷനെപ്പോലെ നിറഞ്ഞു നില്‍ക്കുന്നത് പെഡ്രോപരാമോ ആണ്. താങ്ങാനാവാത്തകടം മാത്രം പൈതൃക്മായി ലഭിച്ച പെഡ്രോ ബുദ്ധിചാതുര്യം കൊണ്ടും നിഷ്കരുണമായ കയ്യൂക്കുകോണ്ടൂം പ്രതാപിയായി തീരുന്നതും ഒരിടപ്രഭുവിനെ പോലെ പ്രാന്തപ്രദേശങ്ങള്‍ അടക്കിഭരിക്കുന്നതുമാണ് പ്രധാന ഇതിവൃത്തം. താന്‍ ചെറുപ്പമായിരിക്കുപ്പോള്‍ തന്റെ അച്ഛനെ കൊലപ്പെടുത്തിയവരോടുള്ള പകയാണ് പെഡ്രോവിന്റെ മുന്നേറ്റത്തിനു പുറകിലുള്ള പ്രേരണാശക്തി. സുന്ദരിയും ധനികയുമായ ഡോളറെസ്സിനെ വിവാഹം കഴിക്കുകയും അങ്ങനെ അയാളുടെ സാബത്തിക അടിത്തറ ഭദ്രമാക്കുകയുമാണ് അയാളുടെ ആദ്യത്തെ നീക്കം, ഇവിടെ പ്രദര്‍ശിപ്പിക്കുന്ന തന്ത്രജ്ഞത അവസാനം വരെ നില്‍നിറുത്തുന്നുണ്ട് പെഡ്രോ. തന്നെ നശിപ്പിക്കാന്‍ വന്ന വിപ്ലവകാരികളെ പ്രലോഭിപ്പിച്ചു വശത്താക്കുകയും തന്റെ ആള്‍ക്കരെ അവരുടെ കൂട്ടത്തില്‍ ചേര്‍ത്തു സ്വന്തം താല്പര്യങ്ങള് സംരക്ഷിക്കുകയും ചെയ്യുന്നതില്‍ അയാള്‍ കാണിക്കുന്ന ബുദ്ധികൂര്‍മ്മത അസാമാന്യമാണ്. ബുദ്ധികൂര്‍മ്മതയിലെന്ന പോലെ ഹൃദയശൂന്യതയിലും പെഡ്രോ പിന്നിലല്ല. അച്ഛന്റെ മരണത്തിനു ഉത്തരവാദികളായവരേയും, സ്വത്തു വെട്ടിപ്പിടിക്കുന്നതില്‍ തന്നെ എതിര്‍ക്കുന്നവരെയും വകവരുത്തുന്നതില്‍ മാത്രമല്ല അതു പ്രത്യക്ഷപ്പെടുന്നത്, ആവിശ്യം കഴിയുബോള്‍ ഡൊളറെസ്സിനെ ഉപെക്ഷിക്കുകാന്‍ ഒരു മടിയും കാണിക്കുന്നില്ല അയാള്‍. അവളില്‍ ജനിച്ച പ്രേസിയാദോവിനെ പുത്രനായി അംഗീകരിക്കുന്നതുമില്ല. പ്രേസിയാദോ മാത്രമായിരുന്നില്ല പെഡ്രോവിന്റെ പുത്രന്. കഴുതക്കരനായ് അബുണ്‍ദിയോ അടക്കം നാടുനീളെ അനേകം മക്കളുണ്ടായിരുന്നു അയാള്‍ക്ക്. അയാള്‍ കടന്നുപോകാത്ത സ്ത്രീകള്‍, ആ സമീപപ്രദേശത്തു അപൂര്‍വ്വമായിരുന്നു. മക്കളില്‍ മിഗ്വേല്‍ എന്നൊരുത്തനെ മത്രമാണ് പെഡ്രോ സ്വന്തം നിലക്കു വളര്‍ത്തിയിരുന്നത്. അച്ഛനെക്കാള്‍ ദുര്‍മാര്‍ഗ്ഗിയായ അവന് ചെറുപ്പത്തിലെ കുതിരപ്പുറത്തു നിന്നു വീണുമരിച്ചുപോയി. പെഡ്രോവിനു കിട്ടിയ ആദ്യത്തെ തിരിച്ചടിയായിരുന്നു അത്, അഘാതം കനത്തതായിരുന്നെങ്കിലും അയാള്‍ ഉലഞ്ഞില്ല.
പെഡ്രോവിനെ ഉലച്ചതും അയാളുടെ അന്ത്യത്തിലേക്കു നയിച്ചതും അയാള്‍ക്ക് ഒരിക്കലും അനുഭവിക്കാന്‍ കഴിയതിരുന്ന ഒരു സ്ത്രീയായിരുന്നു, ബാല്യകാലസഖിയായ സൂസാന സന് ഹുവാന്‍. മറ്റു സ്ത്രികാളുമായി ബെന്ധപ്പെടുബോഴും പെഡ്രോവിന്റെ മനസ്സില്‍ സൂസാന ആശയവും ആവേശവും സ്മൃതിയുമായി നീറികെണ്ടിരുന്നു. ഒടുവില്‍ പെഡ്രോവിന് അവളെ ഭാര്യയാക്കന്‍ കഴിയുന്നുണ്ട്. പക്ഷേ അപ്പോഴേക്കുമവള്‍ രോഗിണിയും വൃദ്ധയും ബുദ്ധിസ്ഥിരത നശിച്ചവളുമായിത്തീര്‍ന്നിരുന്നു. അവളുടെ മരണത്തെ പെഡ്രോവിന് നിസ്സഹായമായി നോക്കി നില്‍ക്കനെ കഴിയുന്നുള്ളു. സൂസാനയുറ്റെ മരണശേഷം തീര്‍ത്തും നിഷ്ക്രിയനായിതീര്‍ന്ന പെഡ്രോ അവളുടെ ജഡം കൊണ്ടുപോയ വഴിയെ തുറിച്ചു നോക്കിക്കോണ്ടിരുന്നാണ് ബാക്കി ജീവിതം കഴിച്ചു കൂട്ടുന്നത്. അതിനിടയില്‍ കൃഷിയിടങ്ങള്‍ തരിശയിപ്പോയി, ചെറുപ്പക്കാര്‍ കൂട്ടതോടെ നാടുവിട്ടു, ബാക്കിയുള്ളവര്‍ ഓരോരുത്തരായി മരിക്കുകയും ചെയ്തു. വഴിയിലേക്കു നോക്കിക്കൊണ്ടു കസേരയിലിരിക്കുന്ന പെഡ്രോവിനെ കുടിച്ചു ബോധം കെട്ട അബുണ്‍ദിയോ കെല്ലുന്നേടത്തുവെച്ചാണ് നോവലവസാനിക്കുന്നത്.
സെഛധിപതികളുടെ കിരാതവാഴ്ചയുടെ ചിതീകരണം സ്പാനിഷ് അമേരിക്കന്‍ നോവലുകളില്‍ സര്‍വ്വസാധാരണമാണ്. ഒറ്റനോട്ടത്തില്‍ പെഡ്രോപരാമോവും അത്തരത്തിലൊന്നാണെന്നു തോന്നും, ആ തോന്നാല്‍ തെറ്റാവും. കാരണം മറ്റു കൃതികളില്‍ നിന്നു തികച്ചും വ്യത്യസ്തനായിട്ടാണ് പെഡ്രോവിനെ ചിത്രീകരിക്കുന്നതില്‍ റൂള്‍ഫോ പുലര്‍ത്തിയിട്ടുള്ള മനോഭാവവും, സ്വീകരിച്ചിട്ടുള്ള സമീപനവും. അതേവരെയുള്ള റിയലിസ്റ്റിക്ക നോവലുകളില്‍ കാണുന്നതുപോലെ കേവലം വെറുക്കപ്പെടുന്ന ഒരു കഥപാത്രമല്ല പൊഡ്രോ. കൊമാലയിലെ അജ്ഞരും ദരിദ്രരുമായ ജനങ്ങളുടെ മാനസ്സികമായ ഒരവിശ്യം നിറവേറ്റുന്ന രക്ഷാപുരുഷനാണ് അയാള്‍. ഫ്യുഡലിസ്റ്റു എന്നു വിളിക്കവുന്ന ഒരു വ്യവസ്ഥിതിയാണ് കൊമാലയില്‍ നിലനില്‍ക്കുന്നത്. അതിന്റെ തലപ്പത്താണ് പെഡ്രോ നില്‍ക്കുന്നത്. കരുത്തനും ക്രൂരനും ബുദ്ധിമാനുമായ അയാളെ ജനങ്ങള്‍ ഭയപ്പെടുന്നത് വാസ്ഥവമാണ്. എന്നാല്‍ അയാളെ തള്ളിപറയുവാനോ മറക്കുവാനോ അവര്‍ക്കു കഴിയുന്നില്ല. കാരണം അയാളുടെ ശക്തിയുടെ തണലില്‍ സുരക്ഷിതത്വം കണ്ടെത്തുന്നു. ആ താങ്ങില്ലെങ്കില്‍ തങ്ങല് അനാഥരും നിഷ്ക്രീയരുമായിത്തീരുമെന്നാണ് അവരുടെ ഭീതി. ആ ഭീതി അസ്ഥനതല്ലതാനും, ‘ഞാന്‍ കൈകെട്ടിയിരിക്കും , അതോടെ കൊമാല പട്ടിണികിടന്നു ചാകും’ എന്നു പറയുന്നുണ്ട് പെഡ്രോ, സുസാനായുടെ മരണത്തിനു ശേഷം അങ്ങിനെ തന്നെയാണ് സംഭവിക്കുന്നതും. പട്ടിണി കിടന്നു പല്ലിളിച്ച ജനങ്ങള്‍ കലാപത്തിനൊന്നും പുറപ്പെടുന്നില്ല. നാഥനറ്റ അവര്‍ നാടുവിട്ടു പൊവുകമാത്രമാണ് ചെയ്യുന്നത്`. ക്രൂരനെങ്കിലും ശക്തനും രക്ഷകനുമായ ഒരു നേതാവിനോടുതോന്നുന്ന ഈ ആകര്‍ഷണം ലത്തീന്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു യഥാര്ത്യമാണ്. കരുത്തും പൌരുഷവും തുളുബുന്ന പുരുഷന് (Macho) അവിടെ ബഹുമാനിക്കപ്പെടുന്നു, ഒട്ടെക്കെ ആരാധിക്കപ്പെടുകയും ചെയ്യുന്നു.ഈ ആരധാനയുടെ തെളിവാണ് കൊമാലയിലെ സ്ത്രീകള്‍ പെഡ്രോവിനു വേണ്ടീ കിടപ്പറ വാതിലുകള്‍ സ്വമേധയാ തുറന്നിടുന്നതും ആകാംക്ഷയോടെ കാത്തു കിടക്കുന്നതും.
ബലവാന്മാരും ദുര്‍ബലരും തമ്മിലുള്ള ഈ സ്നേഹ- ദ്വേഷബന്ധം (Love- Hate Relationship) ശരിക്കും മനസ്സിലാക്കിയിട്ടുണ്ട് റൂള്‍ഫോ എന്നുള്ളതാണ് പെഡ്രോപരാമോവിനെ അനന്യ സാധാരണമാക്കുന്ന കാരണങ്ങളിലൊന്ന്. രചനയില്‍ പുലര്‍ത്തുന്ന നിര്‍മ്മമത കൊണ്ടാണ് അതിന്നദ്ദേഹത്തിന് അത് കഴിഞ്ഞത്. തന്റെ കഥപാത്രങ്ങളെ സംബന്ധിച്ചിടത്തോളം റൂള്‍ഫോ ഒരിക്കലും പക്ഷപാതം പിടിക്കുന്നില്ല ന്യാധിപന്റെയോ വിധികര്‍ത്താവിന്റെയോ മേലങ്കി അണിയുന്നില്ല, ഉള്ളത് സഹാനുഭൂതി മത്രമാണ്. അതു കൊണ്ടൂ തന്നെ , ഒന്നുകില്‍ വെളുപ്പ് അല്ലെങ്കില്‍ കറുപ്പ് എന്ന നിലപാടിലെക്ക് അദ്ദേഹം വഴുതി വീഴുന്നില്ല്. മെക്സിക്കോവിലെ ഗ്രമീണ ജീവിതമാണ് റൂള്‍ഫോവിന്റെ അസംസ്കൃതവസ്തു. എന്നാല്‍ സാബത്തികവും സാമൂഹികവുമായ ബന്ധങ്ങളെ ഇഴപിരിക്കനോ, സങ്കീര്‍ണ്ണമായ കഥപാത്രങ്ങളെ കയ്യിലെടുത്ത് അപഗ്രഥിക്കനോ അദ്ദേഹം മെനക്കെടുന്നില്ല.. പഴങ്കഥകളുടെയും ജനങ്ങള്‍ക്കിടയില്‍ രൂഡമൂലമായ് വിശ്വാസങ്ങളുടെയും നൂലുകള്‍ പാകി യഥാര്‍ത്ഥ്യത്തിനു അപ്പുറമുള്ള ഒരു അനുഭവമണ്ഡലം നെയ്തെടുക്കുകയണ് അദ്ദേഹം. കൊമലയില്‍ മരണത്തോടു കൂടി ജീവിതം അവസനിക്കുന്നില്ല. മരിച്ചവര്‍ ഗതി കിട്ടാത്ത പ്രേതാത്മക്കളായി അലയുമെന്ന വിശ്വാസം ഒരു വസ്തുതയായി അവതരിപ്പിക്കുകയാണ് റൂള്‍ഫോ. ഈ സങ്കല്‍പ്പം നോവലിന് അസാധാരണമായ ഭാവ തീവ്രതയും സ്വപ്നാത്മകതയും നല്കുന്നു.
‘പെഡ്രോപരാമോ’ വിനെ അസുലഭമായ ഒരുനുഭവമാക്കിത്തീര്‍ക്കുന്നതില്‍ അവിഷ്കാരരീതിയുടെ മൌലികത്വം വലിയൊരു പങ്കുവഹിക്കുന്നു. ക്രമാനുഗതമായി വികസിക്കുന്ന കഥാഖ്യാനം ഈ കൃതിയിലില്ല. സാധാരണനോവലുകളില്‍ കാണുന്ന അദ്ധ്യായങ്ങള്‍ ഈ നോവലിലില്ല, കുറെ ഖണ്ഡങ്ങളെ ഇതിലുള്ളൂ. അവ ഹൃസ്വങ്ങളാണ്, തമ്മില്‍ ദൃഡമായ പൂര്‍വ്വാപരമായ ബന്ധമില്ലത്തവയും. അവയുടെ ഉള്ളടക്കം മിക്കവാറും സ്വഗതോക്തികളോ സ്മരണകളോ സംഭാഷണങ്ങളോ ആണ്. വക്താവ് ആരാണെന്നു തിരിച്ചറിയാന്‍ പലപ്പോഴും ബുദ്ധിമുട്ടും. ഇത് ബാഹ്യയമായ രൂപശൈത്തില്യത്തിന്നു കാരണമായി തീരൂന്നു. അതു കൊണ്ട് ആദ്യത്തെ വായനയില്‍ അനുവാചകര്‍ക്ക് അല്പമബരപ്പുണ്ടായാല്‍ അത്ഭുതപ്പെടാനില്ല. എന്നാല്‍ രണ്ടമതൊരാവൃത്തി വായിക്കുബോള്‍ എല്ലം സ്ഥനേ ഘടിതങ്ങളായിത്തീരുന്നതു കാണാം. ബാഹ്യമായ രൂപശൈഥില്യതിനു പിന്നില്‍ ഇഴപൊട്ടാത്ത ഭാവദാര്‍ഡ്യം ഉണ്ടെന്നുള്ളതാണതിനു കാരണം. കഥയിലെ പല സംഭവങ്ങളും അവ്യക്തമായിട്ടേ ചിത്രണം ചെയ്തിട്ടുള്ളു. നോവലിലെ ഒടുക്കത്തെ രംഗം ഇതിനുദാഹരണമാണ്. എന്താണവിടെ സംഭവിക്കതെന്നു കൃത്യമായി പറയുക പ്രയാസമാണ്. അബുണ്‍ദിയോ പെഡ്രോവിനെ വെട്ടിക്കൊന്നു എന്നാണ് അനുമാനിക്കേണ്ടത്. അനുമാനിക്കുക അതു മത്രമേ സധ്യമാവു. അയാളുടെ കത്തിയില്‍ ചോരപുരണ്ടീരിക്കുന്നു എന്നാല്‍ പെഡ്രോ വെട്ടേറ്റമനുഷ്യനെ പോലെ പിടഞ്ഞു മരിക്കുകയല്ല ചെയ്യുന്നതു. സുസാനയെ കുറിച്ചുള്ള ഓര്‍മ്മകളില്‍ മഴുകിയിരിക്കുന്ന അയളുടെ ജിവന് അല്പാല്പ്പമായി അറ്റുപോവുകുകയാണ്. പല സംഭവങ്ങളും ഒന്നിലേറേ പേരുടെ വീക്ഷണകോണുകളിലൂടെയാണ് ചുരുളഴിയുന്നതു. അവ പസ്പരപൂരകമാണെങ്കിലും അസ്പഷ്ടത പലപ്പോഴും ബക്കി നില്ക്കുന്നു. മിഗ്വേല്‍ പരമോവിന്റെ അപമൃത്യു അത്തരത്തിലൊന്നാണ്. രണ്ടോമൂന്നോ പേരുടെ ഓര്‍മ്മയിലൂടെയാണ് ഈ സംഭവം ചിത്രീകരിക്കുന്നത്. മിഗ്വേലിന്റെ പ്രേതം നേരിട്ടുവന്ന് മൊഴി നല്ക്കുന്നുണ്ട്, എന്നാലും വ്യക്തമായ ചിത്രം കിട്ടുന്നില്ല. പക്ഷേ ഈ അവ്യക്തത നോവലിന് ദൌര്‍ബല്ല്യമല്ല. അതിലാവിഷ്കരിക്കപ്പെടുന്ന അഭൌമികമായ അനുഭവങ്ങളുടെ ഇഴുക്കം കൂട്ടുന്നതിന് ഇത്തരം രീതി അവശ്യമാണുതാനും.
കാലം ആകെ കിഴുമേല്‍ മറിച്ചിരിക്കുകയാണ് റൂള്‍ഫോ ഈ നോവലില്‍. പ്രേസിയദോ കൊമലയില്‍ വരുന്നതിന് എത്രയോ മുബുതന്നെ പെഡ്രോപരാമോ മരിച്ചു കഴിഞ്ഞിരിക്കുന്നു. എന്നല്‍, ആ വസ്തുത പ്രശ്താവിച്ചു നക്കെടുക്കബോഴെക്കും ഗ്രന്ഥകര്‍ത്തവ പെഡ്രോവിനെ വായനക്കരന്റെ മുബിലവതരിപ്പിക്കുന്നു. സുസാന മരിച്ച ശേഷം ഓര്മ്മ്കള് അയവിറക്കികോണ്ടിരിക്ക്ന്നു നിലയില്‍. തുടര്‍ന്ന അയാളുടെ ബല്യകാലജീവിത്തിലെ ചില രംഗങ്ങള്‍ ചിത്രീകരിക്കൂന്നു. ഈ ഓര്‍മ്മകളും ചിത്രീകരണവും പോലും മുറതെറ്റിയിട്ടാണ്. വീണ്ടും പ്രേസിയദോവിലേക്കു മടങ്ങുന്നു, ഇങ്ങനെ യാതൊരടുക്കും ചിട്ടയുമില്ലതെ എന്നു തൊന്നുന്ന മട്ടിലാണ് സംഭവങ്ങള്‍ ഭ്രമാത്മകമായ അന്തരീക്ഷത്തില്‍ ചിത്രീകരിക്കുന്നു., ഇതെല്ലം നോവല്‍ നല്കുന്ന അനുഭൂതിയുടെ തീക്ഷണത വര്‍ദ്ധിപ്പിക്കുന്നു. അത്യന്തം ശ്രദ്ധേയമായ ഒരു സംഭവമുണ്ട് ഈ കൃതിയില്‍. പെഡ്രോവിന്റെ ദീര്‍ഘകാലകാമുകിയായ സുസാനയുടെ ചരമമറിയിച്ചുകൊണ്ടുള്ള പള്ളി മണികള്‍ മുഴങ്ങി. ഒരു പള്ളിയിലെയല്ല, പെഡ്രോവിന്റെ പ്രതാപത്തിന്നനുസരിച്ചരീതിയില്‍, ആ പ്രദേസ്ശത്തെ എല്ലാ പള്ളികളിലെയും മണികള്‍. ആര്‍ക്കും ചെവികേള്‍ക്കാന്‍ പാടില്ലാത്ത വിധത്തില്‍ മൂന്നു ദിവസം അവ മുഴങ്ങിക്കൊണ്ടേയിരുന്നു. അതു കേട്ട് ചുറ്റിലുമുള്ള ഗ്രമവാസികള്‍ അവിടെ എത്തി ചേരുന്നു അവരെ പിന്തുടര്ന്ന് സര്‍ക്കസ്സും ബാന്റുസഘവും, വഴിക്കച്ചവടക്കാരും, കോഴിപ്പോരുകാരും മറ്റും. ദുഃഖകരമായ ഒരു സന്ദര്‍ഭം അങ്ങനെ വബിച്ച ഒരുത്സവമായി മാറുന്നു. ഉത്സവത്തിനിടയില്‍ സുസാനയുടെ ശവസംസ്കാരം ആരും ശ്രദ്ധിച്ചതുമില്ല.ജീവിതത്തോടും മരണത്തോടും സ്വേഛാധിപത്യത്തോടും റൂള്‍ഫോവിന്നുള്ള നിലപാട് കറുത്തഹസ്യത്തില്‍ പൊതിഞ്ഞ് ഈ സംഭവത്തില്‍ തെളിഞ്ഞു കാണാം. അദ്ദേഹത്തിന്റെ ജീവിതദര്‍ശനത്തിലേക്കുള്ള ഒരു ചൂണ്ടുപലകയാണിത്. എതളുവുകോലുവെച്ചളന്നാലും ഒരു മാസ്റ്റര്‍ പീസാണ് പെഡ്രോപരാമോ. അതിന്റെ രചനയ്ക്കു പിറകില്‍ ദൃശ്യമായ ഗഹനമായ ചിന്തയും അനവദ്യമായ ശില്പബോധവും നിസ്തുലമാണ്.