Wednesday, November 14, 2007

മറിയ വോര്‍‌ഗ യോസ (Mario Vargas LLosa) യുടെ ആടിന്റെ വിരുന്ന്‌ (The Feast of The Goat)

ഡൊമനിക്കന്‍‌ റിപബ്ലിക്കിനെ 1930 മുതല്‍‌ 1961 വരെ തന്റെ ഉരുക്കു മുഷ്ടിയില്‍‌ ഭരിച്ചിരുന്ന റഫേല്‍‌ ട്രൂഹിയോ എന്ന ഏകാതിപതിയുടെ യഥാര്‍‌ത്ത ചരിത്രവും അയാളെ ചുറ്റിപറ്റി ഉദ്ദ്വേഗഭരിതമായിട്ടുള്ള കഥയുമാണ് പറയുന്നത്‌.

ആടിന്റെ വിരുന്നിലെ കഥ 1961 മെയ്‌ 30 എന്ന ട്രൂഹിയോ വധിക്കപ്പെടുന്ന ദിനത്തിനെ ചുറ്റിപറ്റിയാണ് വികസിക്കുന്നത്‌. ഓര്‍‌മ്മകളിലൂടേയും സംഭാഷണങ്ങളിലൂടേയും കാലഗണനയുടെ മുന്നിലേക്കും പിന്നിലേക്കും
മാറിമറിഞ്ഞാണ് ഈ നോവല്‍‌ വികസിക്കുന്നത്‌. ആ കഥയിലൂടെ അധികാരം എന്ന ശക്തി നമ്മളെ വല്ലാതെ അസ്വസ്തപ്പെടുത്തുകയും ഭീതിയിലഴതുകയും, വേദനപ്പെടുത്തുകയും ചെയ്യുന്നു ‍‌. ഇതു ഡൊമനിക്കന്‍‌ റിപബ്ലിക്കിലെ

കഥമാത്രമല്ല ഇതു ഇങ്ങേതലത്തില്‍‌ പ്രാദേശിക ഭരണത്തില്‍‌ പോലും കാണാന്‍‌ കഴിയുന്ന അധികാരത്തിന്റെ കഥകൂടിയാണ്. നമ്മളില്‍‌ ഓരേരുത്തരില്‍‌ പോലും അധികാരത്തിന്റെ പിടിച്ചടക്കല്‍‌, നിലനിര്‍‌ത്തല്‍‌, നഷടപ്പെടലുകള്‍ എന്നിവ കാണാന്‍‌ കഴിയും.


യോസ തന്റെ ചരിത്രകഥ അവതരിപ്പിക്കുന്നത്‌ മൂന്നു വീക്ഷണകോണില്‍‌ കൂടിയാണ്. ആദ്യത്തേത്‌ മധ്യയവയസ്കയായ യൂറിന കബ്രാള്‍‌ എന്ന ലോക ബാങ്ക്‌ ഉദ്ദ്യോഗസ്തയിലൂടെ, സ്വന്തം മാത്രരാജ്യമായ ഡൊമനിക്കന്‍‌ റിപബ്ലിക്ക്‌ 30 വര്‍ഷത്തിനു ശേഷം സന്ദര്‍ശിക്കുകയാണ് യൂറിന. മരണാസനനായ തന്റെ പിതാവായ അഗസ്റ്റിന്‍ കബ്രാളിനെയും, ബന്ധുക്കളേയും കാണുബോള്‍‌ അവള്‍‌ തന്റെ ചെറുപ്പകാലത്തെ ഓര്‍‌ക്കുകയാണ്. ഒരു കാലത്ത് ട്രൂഹിയോയുടെ ഏറ്റവും വേണ്ട പ്പെട്ടവരുടെ കൂട്ടത്തിലായിരുന്നു അഗസ്റ്റിന്‍ കബ്രാളിന്റെ സ്ഥാനം, കരിബിന്‍ ചണ്ടിയെപോലെ വലിച്ചെറിഞ്ഞ തന്റെ കുറ്റമെന്താണെന്നു അയാള്‍ക്കറിയില്ല ഒരു കാഫ്‌ക്യന്‍ കഥാപാത്രത്തെ പൊലെ തന്റെ

കുറ്റമന്വേഷിക്കുന്നു അയാള്‍. രണ്ടാമത്തെത്‌ ഏകാതിപതിയെ വധിക്കുന്നതിനു വേണ്ടി അക്ഷമരായി കാത്തിരിക്കുന്ന ഒരു കൂട്ടം ചെറുപ്പകാരിലൂടെയും, അവസാനമായി ട്രൂഹിയോവിലൂടെയുമാണ് തന്റെ അധികാരം മാതൃരാജ്യത്തോടുള്ള ത്യാഗത്തിനു സമാനമായി, ഒരു ദൈവനിയോഗമായിട്ടാണു അയാള്‍ കാണുന്നത്‌.

മലയാളിയുടെ അനുഭവത്തിലുള്ള 1975 -ലെ അടിയന്തിരാവസ്ഥയും അന്നുള്ള സമൂഹ്യയാന്തരീക്ഷവും ഈ നോവലിലൂടെ കൂടുതല്‍‌ വ്യക്തത നല്‍കുന്നു. ആഭ്യന്തരമന്ത്രി കരുണാകരനു ട്രൂഹിയോവിന്റെ ചായയും, നെകസല്‍ പ്രവര്‍ത്തകരെ ട്രൂഹിയോവിന്റെ ഘാതകരായ ടോണി ഇംബര്‍ട്ട്, എസ്ത്രല്ല സധാല,ഗാര്‍സിയ ഗുവേറേറോ തുടങ്ങിയ സഘമായും,ഭരണത്തിലെ നിസഹായകനായ അച്ചുതമേനോന് സമാനമായി ബലഗ്വേറും,ആബസ് ഗാര്‍സിയകു സമാനമായി പടിക്കലും,കക്കയം ക്യാബിനു സമാനമായി . അധികാരം, പീഡനം, വിപ്ലവം എന്നിവ ഭരണകൂടത്തിന്റെ മൂന്നവസ്ഥകള്‍ യോസയുടെ ആടിന്റെ വിരുന്നില്‍ മനോഹരമായി വരച്ചുകാട്ടുന്നു.

3 comments:

ലാപുട said...

പരിചയപ്പെടുത്തല്‍ നന്നായി.
തുടരുക ഈ നല്ല ഉദ്യമം.
ആശംസകള്‍.

പുസ്തകപ്പുഴു said...

അടുത്തു തന്നെ ഇതിനെ വിശദമായി edit ചെയ്ത് എഴുതുന്നുണ്ട്

വെള്ളെഴുത്ത് said...

ഞാനീ പുസ്തകം വായിച്ചു തുടങ്ങി 20 പേജായതേയുള്ളൂ... :) വായിച്ചുകഴിഞ്ഞ പുസ്തകത്തെയാണെങ്കില്‍ നമുക്ക് അഭിപ്രായം പറഞ്ഞ് അടി വയ്ക്കാമായിരുന്നു...!